Posts

Showing posts from March, 2018

ഇമാം ഗസ്സാലി

ഇമാം ഗസ്സാലി മുസ്‌ലിം ദൈവശാസ്ത്ര വിശാരദനും ആത്മജ്ഞാനിയുമായിരുന്ന ഇമാം ഗസ്സാലി എ.ഡി 1058 ൽ കിഴക്കൻ ഇറാനിലെ തൂസിൽ ജനിച്ചു. അബൂ ഹാമിദ് മുഹമ്മദ് ബിൻ മുഹമ്മദ് അത്തൂസി അൽ ഗസ്സാലി എന്ന് പൂർണ്ണ നാമം. ചെറുപ്പത്തിൽതന്നെ പിതാവ് മരണപ്പെട്ടു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ രക്ഷിതാക്കൾ ഗസ്സാലിക്ക് ഉന്നതമായ വിദ്യാഭ്യാസം ഉറപ്പുവരുത്തി. തൂസിൽനിന്നുതന്നെയായിരുന്നു പഠനത്തിന്റെ ആരംഭം. ശേഷം, ജുർജാനിലേക്കും നിശാപൂരിലേക്കും പോയി. നിശാപൂരിൽ അന്നത്തെ വിഖ്യാത പണ്ഡിതൻ അൽ ജുവൈനിയിൽനിന്നാണ് വിദ്യ സ്വീകരിച്ചിരുന്നത്. തന്റെ ധൈഷണിക പ്രഭാവം തിരിച്ചറിഞ്ഞ അബ്ബാസീ ഭരണാധികാരി നിസാമുൽ മുൽക്ക് 33 -ാമത്തെ വയസ്സിൽതന്നെ ഗസ്സാലിയെ ബാഗ്ദാദിലെ നിസാമിയ്യാ യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകനായി നിയമിച്ചു. അന്ന് മുസ്‌ലിംലോകത്തെ ഏറെ പ്രസിദ്ധമായ വൈജ്ഞാനിക കേന്ദ്രങ്ങളിലൊന്നായിരുന്നു ഇത്. യവന തത്ത്വചിന്ത ഗസ്സാലിയെയും നല്ലപോലെ സ്വാധീനിച്ചിരുന്നു. തന്റെ വിഖ്യാതമായ നാൽപതോളം ഗ്രന്ഥങ്ങൾക്കിടയിൽ, ഇസ്മാഈലീ ചിന്താഗതികളെ എതിർക്കാനാണ് ഗസ്സാലീ തന്റെ പല രചനകളും നടത്തിയിരുന്നത്. അതിൽ ഏറെ ശ്രദ്ധേയമാണ് ഫളാഇഹുൽ ബാഥിനിയ്യ വ ഫളാഇലുൽ മുസ്തസ്ഹിരിയ...